ഓട്ടോക്ക് മുകളിൽ തെങ്ങും വൈദ്യുതി തൂണും വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

പൂനൂർ: യാത്രക്കാരെ കയറ്റുകയായിരുന്ന ഓട്ടോറിക്ഷക്കു മുകളിൽ തെങ്ങും വൈദ്യുതിതൂണും കടപുഴകിയതിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തരായിട്ടില്ല പൂനൂരിലെ ഓട്ടോഡ്രൈവർ വള്ളിൽവയൽ മുള്ളമ്പലത്തിങ്ങൽ രാമചന്ദ്രനും ബന്ധുക്കളായ യാത്രക്കാരും. ടയറിന്‍റെ ഭാഗത്ത് ഇവ വീണതിനാലാണ് അപകടം ഒഴിവായത്. തിങ്കളാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

പെരിങ്ങളംവയൽ കടാംകൊള്ളിൽ റോഡിലാണ് സംഭവം. ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി സമീപത്തെ വൈദ്യുതിലൈനിനു മുകളിൽ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കോൺക്രീറ്റ് വൈദ്യുതിതൂണും കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ചു. വലിയ ശബ്ദം കേട്ടപ്പോൾ ഓട്ടോയിലുണ്ടായിരുന്നവർ പുറത്തേക്കോടി. ജീവൻ തിരിച്ചുകിട്ടിയ അത്ഭുതത്തിലായിരുന്നു ഡ്രൈവറും യാത്രക്കാരും. മുൻഭാഗത്തെ ടയറിന്റെ വശത്താണ് തൂൺ കടപുഴകിയത്. ഓട്ടോ നിർത്തിയത് അരമീറ്റർ അകലെയായിരുന്നെങ്കിൽ തെങ്ങും തൂണും ഓട്ടോറിക്ഷക്കു നേരെ മുകളിൽ വീഴുമായിരുന്നു.

Tags:    
News Summary - A coconut tree and an electricity pole fell on top of the auto; The passengers escaped safely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.