പുല്‍പള്ളി: തൊണ്ണൂറു കഴിഞ്ഞിട്ടും കൃഷിചെയ്ത് ജീവിക്കുന്ന പുൽപള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികളുടെ ചിത്രം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി എം.പി. 'ഇപ്പോഴും കൃഷിയിടത്തിലാണ് ഈ കുടിയേറ്റ ദമ്പതികൾ. കൃഷിക്കാരുടെ വേദനകളും ആശങ്കകളും രാജ്യവും സര്‍ക്കാറും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട് -രാഹുല്‍ ട്വീറ്റ് ചെയ്തു. ഇവർ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതടക്കം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരിക്കലും വെറുതെയിരിക്കാതെ തൂമ്പയുമായി കൃഷിയിടത്തില്‍ ചെലവഴിക്കുകയാണ് മാത്യുവും മേരിയും. 1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍നിന്ന് മാത്യു വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണം കൊണ്ട് പുല്‍പള്ളി സുരഭിക്കവലയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി.
വയനാട്ടിലെത്തിയ ഘട്ടത്തില്‍ ആദ്യമെല്ലാം ജീവിതമാര്‍ഗത്തിന് സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു. സ്വന്തം കൃഷിയിടത്തില്‍ പതിറ്റാണ്ടുകൾ അങ്ങനെ ജീവിച്ചു. കപ്പ, ചേന, കാച്ചില്‍, ചേമ്പ്, പച്ചക്കറികള്‍ എന്നിവയെല്ലാം നട്ട് പരിപാലിക്കുന്നു. വാര്‍ധക്യം അലട്ടുന്നുണ്ടെങ്കിലും മണ്ണിൽ വിയർപ്പൊഴുക്കിയ ജീവിതം മറക്കാനാവില്ല. മണ്ണിലെ അധ്വാനം മാത്രമാണ് അന്നം നൽകിയത്. ഈ പച്ചപ്പിലാണ് ജീവിതം തളിരിട്ടത്. തങ്ങളുടെ ജീവിതം അറിഞ്ഞ രാഹുല്‍ ഗാന്ധിയോട് ഒരുപാട് നന്ദിയുണ്ടെന്ന് ഇരുവരും പറഞ്ഞു. ആറു മക്കളിൽ ഇളയവൻ ബെന്നി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.