828 പേര്‍ക്ക്​ കോവിഡ്​

കോഴിക്കോട്​: ജില്ലയില്‍ 828 കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 803 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 21 പേര്‍ക്കും സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന നാലു​ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4572 പേരെ പരിശോധനക്കു വിധേയരാക്കി. കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1591 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 9325 ആളുകളാണ് കോവിഡ് ബാധിതരായുള്ളത്. 16,286 പേരാണ് ക്വാറന്റീനിലുള്ളത്. 5767 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT