653 പേര്‍ക്കുകൂടി കോവിഡ്

കോഴിക്കോട്​: ജില്ലയില്‍ ശനിയാഴ്ച 653 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 618 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 14 പേര്‍ക്കും കേരളത്തിന് പുറത്തുനിന്ന് വന്ന 18 പേര്‍ക്കും മൂന്ന്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6919 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 1405 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 5787 പേരാണ് കോവിഡ് ബാധിതരായുള്ളത്. 9697 പേർ നിരീക്ഷണത്തിലുണ്ട്​. 5918 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊതുവിതരണ വകുപ്പ് ഓഫിസുകളിൽ അദാലത്ത്​ കോഴിക്കോട്​: സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിനുകീഴിലെ മുഴുവന്‍ ഓഫിസുകളിലും അദാലത്ത് നടത്തി ഓഡിറ്റ് ക്രമീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന്​ കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡോ. ഡി. സജിത്ബാബു നിര്‍വഹിക്കും. ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ വി. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള ടീം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്​ കീഴിലുള്ള ജില്ലയിലെ ഒമ്പത്​ ഓഫിസുകളിലേയും 2021 മാർച്ച്​ 31 വരെയുള്ള മുഴുവന്‍ ഫയലുകളും രജിസ്റ്ററുകളും ഓഡിറ്റ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.