46,000 ഡോസ് വാക്സിൻ കൂടി ഇന്നെത്തും

കോഴിക്കോട്: ജില്ലയിൽ ശനിയാഴ്ചയും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. വൈകീട്ട്​ ഏഴുവരെയുള്ള കണക്ക് പ്രകാരം 29,727 പേരാണ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 66,668 പേർക്ക് വാക്സിൻ നൽകിയിരുന്നു. ശനിയാഴ്ച എറണാകുളത്തു നിന്ന് 20,000 ഡോസ് വാക്സിൻ എത്തിയിരുന്നു. ഞായറാഴ്ച സിറം ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് 46,000 ഡോസ് വാക്സിൻ എത്തും. ഞായറാഴ്ച വൈകീട്ടോടെ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ലഭ്യമായ വാക്സിൻ എത്രയും പെട്ടെന്ന് നൽകി തീർക്കണമെന്ന നിർദേശത്തി‍ൻെറ അടിസ്ഥാനത്തിലാണ് കൂടുതൽ പേർക്ക് വാക്സിൻ നൽകിയത്. ജില്ലയിൽ ഇതു വരെ 17,57,311 പേർക്ക് വാക്സിൻ നൽകി. 12, 24,145 പേർക്ക് ആദ്യ ഡോസും 5,33,166 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.