കോഴിക്കോട്: ജില്ലയില്‍ 2,406 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2,383 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ടു പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 16,535 പേരെ പരിശോധനക്ക് വിധേയരാക്കി. കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലിരുന്ന 2,386 പേര്‍ കൂടി രോഗമുക്തി നേടി. 14.79 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച 25,598 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4,150 പേര്‍ ഉള്‍പ്പെടെ 56,194 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. വിദ്യാഭ്യാസ അവാര്‍ഡ് കോഴിക്കോട്: കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും 2020-'21 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ഓരോ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തിൽ കുറയാതെ മാര്‍ക്ക് നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻെറ ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് സമര്‍പ്പിക്കാം. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും ഓഫിസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.