15 ലിറ്റർ മദ്യവുമായി പിടിയിൽ

തലശ്ശേരി: മാഹിയിൽ നിന്നും കടത്തുകയായിരുന്ന 15 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിലായി. കൊയിലാണ്ടി ചെറുവണ്ണൂർ ആവളത്തെ തെക്കേ ചുള്ളിയോത്ത് വീട്ടിൽ ടി.സി. വാസുവിനെയാണ് (53) ഓണം സ്പെഷൽ ഡ്രൈവ് നടത്തുകയായിരുന്ന തലശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരീഷ് കുമാറും പാർട്ടിയും പിടികൂടിയത്. ധർമടം ബീച്ച് റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പടം.... മദ്യവുമായി പിടിയിലായ വാസു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.