കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന തടയാൻ നഗരത്തിലെ കടകളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും കോർപറേഷൻ ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ 14 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ചെറുകിട വ്യാപാരികളെ മാത്രം പരിശോധനയുടെ പേരിൽ ദ്രോഹിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരും ചില വ്യാപാരികളുമായി വാക്കുതർക്കവുമുണ്ടായി. സെൻട്രൽ മാർക്കറ്റിലെ 30 കടകളിലാണ് ശനിയാഴ്ച രാവിലെ പരിശോധന നടത്തിയത്. ആറ് കടകൾക്ക് നോട്ടീസ് നൽകി. ആദ്യഘട്ടത്തിൽ പിഴ 10,000 രൂപയാണ് കടകൾ നൽകേണ്ടത്. ആവർത്തിച്ചാൽ 25,000 വീണ്ടും ആവർത്തിച്ചാൽ 50,000 രൂപയും കടയുടെ ലൈസൻസും റദ്ദാക്കും. വരും ദിവസങ്ങളിൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും സമാന പരിശോധന ഉണ്ടാവുമെന്നും വ്യാപാരികൾക്ക് നേരത്തേ താക്കീത് നൽകിയതിനാൽ കർശന നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രേംരാജ് പറഞ്ഞു. പരിശോധനക്ക് മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനീയർ ബി. രാജേഷ്, ജെ.എച്ച് ഐ.കെ. ഉദയകുമാർ, എസ്. രാധിക എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.