11 പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകൾ കൂടി

11 പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ കൂടി കോഴിക്കോട്​: കോഴിക്കോട്​ കോർപറേഷനിലും പഞ്ചായത്തുകളിലുമായി 11 പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ. ഒളവണ്ണ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറ്​ സോണായി. മലാപ്പറമ്പ്​ (വാർഡ്​ എട്ട്​) വേങ്ങേരി (വാർഡ്​ 10) എന്നിവയാണ്​ നഗരസഭാപരിധിയിലെ പുതിയ കണ്ടെയ്​ൻമൻെറ്​ സോൺ. കൊടിയത്തൂർ പഞ്ചായത്തിലെ വാർഡ്​ അഞ്ച്​ തോട്ടുമുക്കം, മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്​ നാല്​ കുറ്റിക്കടവ്​, ചോറോട്​ പഞ്ചായത്തിലെ വാർഡ്​ 21 കക്കട്ടുവള്ളി ബീച്ച്​, വാർഡ്​്​ 18 കക്കാട്​, വാർഡ്​ എട്ട്​ കുരുക്കിലാട്​, കക്കോടി പഞ്ചായത്തിലെ വാർഡ്​്​ 10 പടിഞ്ഞാറ്റുംമുറി, കൂക്കാകർ പഞ്ചായത്തിലെ വാർഡ്​ 12 കാക്കൂർ എന്നിവിടങ്ങളാണ്​ പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകളായി കലക്​ടർ ഉത്തരവിട്ടത്​. വാണിമേൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഇനിയൊരുത്തരവ്​ ഉണ്ടാവുന്നതു വരെ കണ്ടെയ്​ൻമൻെറ്​ സോണായിരിക്കു​െമന്ന്​്​ കലക്​ടർ അറിയിച്ചു. ചോറോട്​ വാർഡ്​ എട്ടിൽ ജൂലൈ 15ന്​ നടന്ന ജന്മദിന പാർട്ടിയിൽ പ​െങ്കടുത്തവരെല്ലാം പഞ്ചായത്ത്​ ക​ൺേട്രാൾ റൂമിലോ മെഡിക്കൽ ഒാഫിസറെയോ വിവരം അറിയിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം. ചെക്യാട്​ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ഡോക്​ടറുടെ വിവാഹത്തിൽ പ​െങ്കടുത്തവരെല്ലാം പഞ്ചായത്ത്​ ക​ൺേട്രാൾ റൂമിലോ മെഡിക്കൽ ഒാഫിസറെയോ വിവരം അറിയിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം. ഒളവണ്ണ ആസ്​റ്റൻ ഒാർത്തോപീഡിക്​ ആശുപത്രിയിലെ ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ ഒന്നിനും 22നും ഇടയിൽ ആശുപത്രി സന്ദർശിച്ചവരെല്ലാം പഞ്ചായത്ത്​ ക​ൺേട്രാൾ റൂമിലോ മെഡിക്കൽ ഒാഫിസറെയോ വിവരം അറിയിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.