കൂടരഞ്ഞിയിൽ 99 പേരുടെ ഫലം നെഗറ്റിവ്

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 99 പേരിൽ തിങ്കളാഴ്ച നടത്തിയ ആൻറിജൻ പരിശോധന പൂർണമായി നെഗറ്റിവായി. കൂടരഞ്ഞിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലായിരുന്നു പരിശോധന. ഒരേ കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്ക രോഗസാധ്യതയുള്ളതിനാലായിരുന്നു ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളും അടച്ചുപൂട്ടിയത്. വ്യാപകമായ സമ്പർക്ക രോഗഭീഷണി ഒഴിവായ സാഹചര്യത്തിൽ കൂടരഞ്ഞിയെ കണ്ടെയ്ൻമൻെറ് മേഖലയിൽനിന്ന് ഒഴിവാക്കാൻ ഗ്രാമപഞ്ചായത്ത് ആർ.ആർ.ടി ജില്ല കലക്ടറോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് പറഞ്ഞു. നിരീക്ഷണത്തിലുള്ള 100 പേരുടെ പരിശോധന അടുത്ത ശനിയാഴ്ച നടത്തും. തിരുവമ്പാടിയിൽ 15കാരന് സമ്പർക്ക കോവിഡ് തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ചവലപ്പാറയിലെ 15കാരനാണ് പരിശോധനഫലം പോസിറ്റിവ് ആയത്. അതേസമയം, കുട്ടിയുടെ അമ്മയുടെ പരിശോധനഫലം നെഗറ്റിവാണ്. കൂടരഞ്ഞി കരിക്കുറ്റിയിൽ കോവിഡ് സ്ഥിരീകരിച്ച ആളുടെ ഓട്ടോയിൽ ചവലപ്പാറ -തിരുവമ്പാടി റൂട്ടിൽ കുട്ടി യാത്ര ചെയ്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒ.പി 65ലും അമ്മയോടൊപ്പം പോയിരുന്നു. രോഗ ഉറവിടം മെഡിക്കൽ കോളജ് ആശുപത്രിയാണെന്നാണ് അധികൃതർ നൽകുന്ന സൂചന. വീട്ടിലെ പിതാവ് ഉൾപ്പെടെയുള്ളവരുടെ പരിശോധന ബുധനാഴ്ച നടത്തും. പിതാവിന് തിരുവമ്പാടി ടൗണിലെ വിവിധ കേന്ദ്രങ്ങളുമായി സമ്പർക്കമുണ്ട്. ഇയാളുടെ പരിശോധനഫലം പോസിറ്റിവായാൽ ടൗണിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്​റ്റിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.