പുതുപ്പാടിയില്‍ 98 പേരുടെ സ്രവം പരിശോധനക്കയച്ചു

ഈങ്ങാപ്പുഴ: സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 രോഗബാധയുണ്ടായ പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ചൊവ്വാഴ്ച 98 പേരുടെ സ്രവസാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കയച്ചു. പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളുള്ളവർ ഡ്രൈവര്‍മാര്‍ എന്നിവരുടെ സ്രവസാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ പുതുപ്പാടിയില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ കൈതപ്പൊയില്‍ ലിസ കോളജില്‍ കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രവും തിങ്കാളാഴ്ച തുറന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.