മുക്കം: പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനും പുതുതായി ചുമതലയേറ്റ ഭരണസമിതി ആസൂത്രണം ചെയ്ത മിഷന്‍ 90 പദ്ധതിക്ക് മുക്കം നഗരസഭയില്‍ തുടക്കമായി. വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും പരിശോധന നടത്തി മുന്‍ഗണന പട്ടിക തയാറാക്കുന്നതിനും ആനുകൂല്യം നല്‍കുന്നതിനും സമയക്രമം നിശ്ചയിച്ചാണ് മിഷന്‍ 90 പദ്ധതി തയാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 15 പദ്ധതികള്‍ക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്. ബയോഗ്യാസ് പ്ലാൻറ്, റിങ് കമ്പോസ്റ്റ്, മുട്ടക്കോഴി വളര്‍ത്തല്‍, കിണര്‍ റീ ചാര്‍ജിങ്, ശുചിമുറി എന്നീ പദ്ധതികള്‍ ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും പശുവളര്‍ത്തല്‍, ഭവന പുനരുദ്ധാരണം, പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം എന്നിവക്ക് എസ്.സി വിഭാഗത്തില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം. കൗണ്‍സിലര്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ ജനുവരി 15നകം നഗരസഭയില്‍ സമര്‍പ്പിക്കാം. പരിശോധന പൂര്‍ത്തിയാക്കി ജനുവരി 25നകം നിര്‍വഹണം ആരംഭിക്കും. ആവശ്യമുള്ള പദ്ധതികളുടെ അഭിമുഖവും ഈ കാലയളവില്‍ നടക്കും. സര്‍ക്കാറിൻെറ വിവിധ ഏജന്‍സികളുടെയും പദ്ധതികള്‍ സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ഏകദിന പരിശീലനം നടത്തി. വിവിധ പദ്ധതി വിശദാംശങ്ങളും അപേക്ഷ ഫോറങ്ങളും കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ അഡ്വ. ചാന്ദ്‌നി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, മധു മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, എം.ടി. വേണുഗോപാലന്‍ മാസ്റ്റര്‍, എ. കല്യാണിക്കുട്ടി എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷ് സ്വാഗതവും ഇ. സത്യനാരായണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.