മഴയാർദ്രം പദ്ധതി: 600 വിദ്യാർഥികൾക്ക് കുടയും മഴക്കോട്ടും വിതരണം ചെയ്തു

കോഴിക്കോട്: ഖാദി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ വർഷകാലത്തിന്റെ ഭാഗമായി തീരദേശ മേഖലയിലുൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ നിർധന വിദ്യാർഥികൾക്ക് കുടയും മഴക്കോട്ടും നൽകുന്ന 'മഴയാർദ്രം' പദ്ധതിക്ക് പരിസമാപ്തി. നഗരത്തിലെ ഒമ്പതു വിദ്യാലയങ്ങളിലെ 600 വിദ്യാർഥികൾക്ക് മൂന്നു ലക്ഷം രൂപയുടെ സാമഗ്രികളാണ് വിതരണം ചെയ്തത്. ഖാദി ഫൗണ്ടേഷൻ രക്ഷാധികാരി സി.എ. ഉമ്മർകോയ വി.കെ. ഫൈസലിന് സാമഗ്രികൾ കൈമാറിയാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് പി. മമ്മത് കോയ അധ്യക്ഷത വഹിച്ചു. എസ്.പി. സലീം, കെ.വി. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. എം.വി. റംസി ഇസ്മായിൽ സ്വാഗതവും നൂറുദ്ദീൻ മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.