കൊടുവള്ളിയിൽ 59 പേർക്ക് കോവിഡ്

കൊടുവള്ളി: കൊടുവള്ളി നഗസഭയിൽ 59 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ കേന്ദ്രത്തി​‍ൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയുടെ ഫലം പുറത്തുവന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭയിൽ 250ലേറെ കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കിഴക്കോത്ത് പഞ്ചായത്തിൽ 20, മടവൂരിൽ 65 പേർക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കോവിഡ്‌ വ്യാപനം കൂടുതലായ സാഹചര്യത്തിൽ ശനിയാഴ്ച കിഴക്കോത്ത്‌ ഗ്രാമപഞ്ചായത്തിൽ ഒരു വാർഡുകൂടി കണ്ടെയ്ൻമൻെറ്‌ സോണായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. വാർഡ്‌ 16-ഒഴലക്കുന്നാണ് കണ്ടെയ്ൻമൻെറ്‌ സോണായത്. കൊടുവള്ളി നഗരസഭയിൽ വാർഡ്‌ 28-കൊടുവള്ളി ഈസ്​റ്റ്​, മടവൂർ പഞ്ചായത്തിൽ വാർഡ്‌ മൂന്ന് എരവന്നൂർ സൗത്ത്‌, വാർഡ്‌ 14-അറങ്കിൽതാഴം എന്നിവയാണ് കണ്ടെയ്ൻമൻെറ്‌ സോണായത്. മടവൂരിൽ വാർഡ്‌ ഒന്ന്-അങ്കത്തായി, നാല്-നരിയച്ചാൽ, 13-പുള്ളിക്കോത്ത്‌, 15-മുട്ടാഞ്ചേരി, 16-പുല്ലോറമ്മൽ എന്നിവ ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.