ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സമരം 50ാം ദിവസത്തിൽ: ജനപ്രതിനിധി സംഗമം നടത്തി

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനെതിരെ ആക്ഷൻ കമ്മിറ്റിയുടെയും സമരസഹായ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം 50 ദിവസം പിന്നിട്ടു. 50 ദിവസത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾ പങ്കെടുത്തു. കാവിലുംപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. എ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. നബീസ (കുറ്റ്യാടി), ഒ.പി. ഷിജിൽ (കായക്കൊടി), കാട്ടാളി ബാബു (നരിപ്പറ്റ), കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ടി.കെ.പി. ബാബു, അന്നമ്മ ജോർജ്, ടി.പി. ആലി, കിണറുള്ളതിൽ അസീസ്, എ.ടി. ഗീത, എ.ഒ. ദിനേശൻ, പി.പി. ദിനേശൻ, സീനത്ത്, സി.എൻ. ബാലകൃഷ്ണൻ, പി.കെ. സുരേഷ് ബാബു, പി.സി. രവീന്ദ്രൻ, എൻ.സി. കുമാരൻ, എ.ആർ. വിജയൻ, ഇ.എ. റഹ്‌മാൻ എന്നിവർ സംസാരിച്ചു. സമര സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത്, ചെയർമാൻ എ.എം. റഷീദ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജിറാഷ് പി, മഹ്ബൂബ് പി.കെ, ഷമീമ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. photo: ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ് സമരത്തിന്റെ അമ്പതാം ദിന പരിപാടി കാവിലുംപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ജി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.