കോഴിക്കോട്: വെസ്റ്റ്ഹിൽ റെയിൽവേ ഗുഡ്്സ് ഷെഡിൽ ചരക്ക് ട്രെയിനിൽ 50 കാറുകൾ എത്തിച്ചു. ഗുജറാത്തിൽനിന്നാണ് ടാറ്റ കമ്പനിയുടെ കാറുകൾ ട്രെയിൻമാർഗം കോഴിക്കോട്ടെത്തിയത്. ഈ സാമ്പത്തികവർഷം ഇത് രണ്ടാം തവണയാണ് റെയിൽവേയുടെ എൻ.എം.ജി വാഗൺ വഴി കാറുകൾ വെസ്റ്റ് ഹിൽ ഗുഡ്സ് ഷെഡിൽ എത്തിക്കുന്നത്. നേരത്തെ റോഡ് മാർഗം ട്രെയിലറിലാണ് കാറുകൾ എത്തിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ 10 വാഗണുകളിലായി 50 കാറുകൾ എത്തിച്ചിരുന്നു. 2020 -21 സാമ്പത്തിക വർഷം 900 കാറുകളാണ് റെയിൽമാർഗം കോഴിക്കോട്ടെത്തിച്ചത്. കാർ വിൽപന സ്ഥാപനങ്ങൾക്കുവേണ്ടിയാണ് ഇവ എത്തിക്കുന്നത്. ഒന്നര കോടി രൂപ ചെലവിൽ വെസ്റ്റ്ഹിൽ റെയിൽവേ ഗുഡ്സ് ഷെഡിൻെറ വികസനപ്രവൃത്തികൾ പുരോഗമിക്കുകയാണ്. ചരക്കുലോറികൾ ഉൾപ്പെടെ റെയിൽമാർഗം കോഴിക്കോട് എത്തിച്ച് റോഡ് മാർഗം മറ്റുഭാഗങ്ങളിലേക്ക് പോവാറുണ്ട്. ഇതിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് റെയിൽവേ. പാലക്കാട് ഡിവിഷനിലെ ഏറ്റവും വലിയ ഗുഡ്സ് ഷെഡുകളിലൊന്നാണ് വെസ്റ്റ്ഹില്ലിലേത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്കുള്ള ചരക്കുകൾ ഇവിടെ എത്തിച്ചാണ് റോഡ് മാർഗം ലക്ഷ്യസ്ഥലങ്ങളിലേക്ക് െകാണ്ടുപോവുന്നത്. photo എൻ.എം.ജി വാഗണിൽ വെസ്റ്റ്ഹിൽ റെയിൽവേ ഗുഡ്സ് ഷെഡിൽ കാറുകൾ ഇറക്കുന്നു PADAM: Car unloaded from NMG wagon at West Hill-1.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.