ചോറോട് 48 പേര്‍ക്ക് കൂടി കോവിഡ്

വടകര: കോവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്ന സാഹചര്യത്തില്‍ ചോറോട് പഞ്ചായത്തില്‍ ആശങ്ക ഒഴിയുന്നില്ല. ചോറോട് ബുധനാഴ്ച ആര്‍.ടി.പി.ആര്‍ പരിശോധനയില്‍ 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. അഞ്ചുദിവസത്തിനിടെ 115 പേര്‍ക്കാണിവിടെ കോവിഡ് പോസിറ്റിവായിരിക്കുന്നത്. വ്യാഴാഴ്ച നടത്തിയ ആര്‍.ടി.പി.ആര്‍ പരിശോധന ഫലം കൂടി വരാനുണ്ട്. വ്യാഴാഴ്ച 300 പേര്‍ക്ക് നടത്തിയ ആൻറിജന്‍ പരിശോധനയില്‍, 18 പേരാണ് പോസിറ്റിവായത്. കുരിയാടിയിലെ 17, 18 വാര്‍ഡുകളില്‍ രോഗവ്യാപനം ക​െണ്ടത്തിയ സാഹചര്യത്തില്‍ ഇതിനകം 500 പേര്‍ക്കു കോവിഡ് പരിശോധന നടത്തി. 200 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തിയത്. ശനിയാഴ്ച ചോറോട് ചേന്ദമംഗലത്ത് 100 പേര്‍ക്കുള്ള കോവിഡ് പരിശോധന നടക്കും. ഇതിനുപുറമെ, തിങ്കളാഴ്ച തീരദേശ മേഖലയിലെ മൂന്നു കേന്ദ്രങ്ങളിലായി 900 പേര്‍ക്കുള്ള കോവിഡ് പരിശോധന നടത്തും. പഞ്ചായത്തില്‍ ഇതിനകം 1400 പേരുടെ പരിശോധന നടത്തിക്കഴിഞ്ഞു. പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്​ൻമൻെറ്​ സോണിലാണ്. സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്ത കുരിയാടിയിലെ രണ്ട് വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയ്​ൻമൻെറ് സോണുകളായും തുടരുന്നു. പോസിറ്റിവായവരെ വിവിധ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റി. പൊലീസും ആരോഗ്യവകുപ്പും കര്‍ശനനിയന്ത്രണങ്ങളാണ് കുരിയാടിമേഖലയില്‍ നടപ്പാക്കുന്നത്. ഒരാളെപ്പോലും പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കുന്നില്ല. പുറത്തുനിന്ന് ഒരാളെയും അകത്തേക്കും കടക്കാൻ അനുവദിക്കില്ല. ഈ രണ്ട് വാര്‍ഡുകളില്‍ രോഗത്തി​ൻെറ വ്യാപനം പിടിച്ചു നിര്‍ത്താനുള്ള പെടാപ്പാടിലാണ് അധികൃതര്‍. ഇതിനുപുറമെ, തീരദേശ മേഖലയിലെ എല്ലാ വീടുകളിലും മാസ്കും സാനിറ്റൈസറും നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ആര്‍.ആര്‍.ടിമാര്‍ മുഖേന ആരോഗ്യ വകുപ്പി​ൻെറ നിര്‍ദേശങ്ങളടങ്ങിയ ബോധവത്​കരണ ലഘുലേഖയും നല്‍കും. 60 വയസ്സിന്​ മുകളിലുള്ളവര്‍ക്കായി ഓക്സിമീറ്റര്‍, തെര്‍മോ മീറ്റര്‍ എന്നിവ വാങ്ങും. ഇതിനുപുറമെ, വിവിധ അസുഖങ്ങള്‍ നേരിടുന്ന വയോജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതായും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.