പാലിന് 45 രൂപ താങ്ങുവില ഏർപ്പെടുത്തണം -കർഷക കോൺഗ്രസ്

കൊച്ചി: സംസ്ഥാനത്തെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണെന്നും പാലിന്​ 45 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്നും കേരള കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കാലിത്തീറ്റക്ക് സബ്‌സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വർക്കിങ് പ്രസിഡന്‍റ്​ വടക്കേവിള ശശി ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ഇൻ-ചാർജ് ടി.കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജോയ് പ്രസാദ്, സി.കെ. രാജേന്ദ്രൻ, കടക്കുളം രാധാകൃഷ്ണൻ നായർ, ജില്ല പ്രസിഡന്‍റുമാരായ എം.ഒ. ദേവസ്യ, സലിംരാജ്, ജിതേഷ് ബലറാം, ഡോ.പി.കെ. വേണു, കെ. ഹരിദാസ്, കെ.കെ. ഹർഷകുമാർ, ബി. ശങ്കരനാരായണപിള്ള, എ.എൽ. സക്കീർ ഹുസൈൻ, ഒ.ബി. രാജേഷ്, കെ. ധർമദാസ് എന്നിവർ സംസാരിച്ചു. EKG CONGRESS കേരള ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയിൽ വർക്കിങ് പ്രസിഡന്‍റ്​ വടക്കേവിള ശശി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.