ഉള്ള്യേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിന് സമീപത്തെ അപ്പാർട്ട്മെന്റിൽ നിന്നും മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ. മേഞ്ഞാണ്യം മരുതേരി കാരാപൊയിൽ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോം ഉമ്മറപ്പയിൽ ഹരിവിലാസം വീട്ടിൽ ശീതൾ ശിവദാസ് ( 21) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വിൽപനക്കായി സൂക്ഷിച്ചു വെച്ച 11.83 ഗ്രാം എം.ഡി.എം.എ.യും, 5.44 ഗ്രാം കഞ്ചാവും, പേക്കിംഗ് സാമഗ്രികളും ഇലക്ട്രോണിക് ത്രാസുകളും ഇവരിൽ നിന്നും പിടികൂടി. ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് . ധ്രുപദ്, പി.കെ.സബീറലി,എം . സുനിൽ ,പ്രകാശൻ, ഇ.എം.ഷാജി, കെ.ലിനീഷ്, സതി, ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.