വടകര: ജില്ല ആശുപത്രി ധന്വന്തരി ഡയാലിസിസ് സെന്ററിലേക്ക് 40 ഡയാലിസിസ് യന്ത്രങ്ങൾ ഏപ്രിൽ അവസാനത്തോടെ എത്തും. പ്രധാനമന്ത്രി ജനവികാസ് കാര്യക്രമിൽ ഉൾപ്പെടുത്തി 2.11 കോടിയിൽ പരം രൂപ ചെലവഴിച്ചാണ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. ഒരുപതിറ്റാണ്ടോളമായുള്ള കാത്തിരിപ്പാണ് ഇതോടെ യാഥാർഥ്യമാകുന്നത്. യന്ത്രങ്ങൾ സ്ഥാപിക്കുന്നതോടെ 240 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ആശുപത്രിയിൽ ലഭ്യമാകും. ധന്വന്തരി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിന് മൂന്നുകോടി രൂപ ചെലവിൽ ആധുനിക കെട്ടിടനിർമാണം പൂർത്തിയായിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തനസജ്ജമായ ജനറേറ്റർ 11 കെ.വി ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങൾ ആശുപത്രിയിൽ ഒരുങ്ങിയിട്ടുണ്ട്. ഡയാലിസിസ് യന്ത്രങ്ങൾക്കൊപ്പം ആവശ്യമായ കട്ടിലുകൾ ലഭ്യമാക്കാൻ നടപടി തുടങ്ങി. ജില്ല പഞ്ചായത്ത് ഫണ്ടിലും സുമനസ്സുകളിലുമാണ് പ്രതീക്ഷ. 11 ഡയാലിസിസ് യന്ത്രങ്ങളാണ് നിലവിൽ ആശുപത്രിയിലുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ നിലവിലെ സജ്ജീകരണം തികയാത്ത അവസ്ഥയാണ്. ധന്വന്തരി ഡയാലിസിസ് സെന്റർ കൺവീനർ എടയത്ത് ശ്രീധരൻ, ജില്ല കലക്ടർ ഉൾപ്പെടെയുള്ളവരുടെ നിരന്തര ഇടപെടലുകളാണ് ഫണ്ട് ലഭ്യക്കാൻ സഹായകരമായത്. ഡയാലിസിസ് യന്ത്രങ്ങൾ എത്തുന്നതോടെ കൂടുതൽ പേർക്ക് സൗകര്യം ലഭിക്കുന്നത് ആശുപത്രിക്ക് മികച്ച നേട്ടമാണെന്ന് എടയത്ത് ശ്രീധരൻ പറഞ്ഞു. ചിത്രം വടകര ജില്ല ആശുപത്രി ധന്വന്തരി ഡയാലിസിസ് സെന്റർ കെട്ടിടം Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.