ദേശീയപാത നവീകരണത്തിന് 35.41 കോടി

കോഴിക്കോട്​: കോഴിക്കോട്-വയനാട് രൂപ അനുവദിച്ചു. ദേശീയപാത 766ല്‍ മണ്ണില്‍കടവ് മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിലുള്ള നവീകരണപ്രവൃത്തിക്കാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 35.41 കോടി രൂപ അനുവദിച്ചത്. മണ്ണില്‍കടവ് മുതല്‍ കൊടുവള്ളി മണ്ഡലത്തി​ൻെറ അതിര്‍ത്തിയായ പുല്ലാഞ്ഞിമേട് വരെയാണ് ആദ്യഘട്ടത്തില്‍ പ്രവൃത്തി ആരംഭിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള ഓവുചാലുകള്‍ പ്രവര്‍ത്തനയോഗ്യമാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ ഓവുചാലുകള്‍ നിർമിക്കുകയും ചെയ്യും. താഴ്ന്ന പ്രദേശങ്ങളില്‍ റോഡ് ഉയര്‍ത്തുക, വീതികുറഞ്ഞ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടുക, ആധുനിക രീതിയിലുള്ള ബി.എം.ബി.സി ടാറിങ് ഉള്‍പ്പെടെയുള്ളവ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കും. കാലവര്‍ഷം ആരംഭിക്കുന്നതോടെ പുല്ലാഞ്ഞിമേട് വളവ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഇവിടെയും താമരശ്ശേരി പുതിയ ബസ്‌സ്​റ്റാൻഡിൽനിന്നും ദേശീയപാതയിലേക്ക് ഇറങ്ങുന്ന സ്ഥലത്തും ഇൻറർലോക്ക് പതിക്കുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT