മെഡിക്കല്‍ ഓഫിസര്‍: അഭിമുഖം 31ന്

കോഴിക്കോട്: ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിൽ മെഡിക്കല്‍ ഓഫിസര്‍മാരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: സ്ഥിരമായ ടി.സി.എം.സി രജിസ്‌ട്രേഷനോടു കൂടിയ എം.ബി.ബി.എസ്. പ്രായപരിധി 2022 ജനുവരി 31ന് 60ന് താഴെ. ഉദ്യോഗാർഥികള്‍ മാര്‍ച്ച് 31ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പും (തിരിച്ചറിയല്‍രേഖ ഉള്‍പ്പെടെ) സഹിതം ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) മുമ്പാകെ ഹാജരാകണം. ---------------------------- അപേക്ഷ ക്ഷണിച്ചു കോഴിക്കോട്​: 2020-22 അധ്യയനവര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ഉന്നതവിജയം നേടിയ കേരള ഷോപ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്​പോർട്ട് സൈസ് കളര്‍ ഫോട്ടോ, ക്ഷേമനിധി അംഗത്വ കാര്‍ഡിന്‍റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍റെ കോപ്പി എന്നിവ ഹാജരാക്കണം. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0495 2372434. --------------- എംപ്ലോയ്‌മെന്‍റ്​ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം കോഴിക്കോട്​: ജില്ല സൈനികക്ഷേമ ഓഫിസില്‍ എംപ്ലോയ്‌മെന്‍റ്​ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം പുതുക്കാതെ സീനിയോറിറ്റി റദ്ദായ വിമുക്തഭടന്മാർക്ക്​ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2000 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെ പുതുക്കാന്‍ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കാണ് അവസരം. 2022 ഏപ്രില്‍ 30വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും ജില്ല സൈനികക്ഷേമ ഓഫിസില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0495 2771881 ---------------------------------- കുടിശ്ശിക ഒടുക്കണം കോഴിക്കോട്​: ജില്ലതല സായുധസേന പതാകനിധി സമാഹരണത്തിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍/അർധ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിതരണംചെയ്ത സായുധസേന പതാകകളുടെ വില്‍പനത്തുക കുടിശ്ശികയാക്കിയ, സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ഓഫിസുകളുടെ മേലധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍/പ്രധാനാധ്യപകര്‍ എന്നിവര്‍ നിലവിലുള്ള മുഴുവന്‍ കുടിശ്ശികയും മാര്‍ച്ച് 30നകം സര്‍ക്കാറിലേക്ക് ഒടുക്കി രശീതി കൈപ്പറ്റണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ------------------------------------ സി-മാറ്റ് പരിശീലനം കോഴി​ക്കോട്​: സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂനിറ്റിന്‍റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്‍റ്​ (കിക്മ) ഏപ്രില്‍ ഒമ്പതിലെ സി-മാറ്റ് പരീക്ഷക്ക്​ മുന്നോടിയായി സൗജന്യ സി-മാറ്റ് ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തും. എം.ബി.എ പ്രവേശനപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കായാണ് ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരിയുത്തരങ്ങളുടെ വിശകലനം, യുട്യൂബ് വിഡിയോ ക്ലാസ് എന്നിവ ചേര്‍ന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റര്‍ചെയ്യുന്ന 300 വിദ്യാർഥികള്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്‍ ലിങ്ക്: rebrand.ly/CMAT/TEST/SERIES. ഫോണ്‍: 9548618290. ..............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.