'സെക്ഷൻ 306 ഐ.പി.സി' തിയറ്ററുകളിലേക്ക്​

കോഴിക്കോട്​: തിറയെന്ന കലാരൂപം കേന്ദ്ര കഥാപാത്രമാവുന്ന 'സെക്ഷൻ 306 ഐ.പി.സി' ചിത്രം ഉടൻ തിയറ്ററുകളിലെത്തുമെന്ന്​ അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുവണ്ണാൻ സമുദായത്തിന്‍റെ ജീവിത പശ്ചാത്തലം ആസ്പദമാക്കിയാണ്​ ചിത്രം ആവിഷ്കരിച്ചത്​. മതവും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും മനുഷ്യ ജീവിതത്തിൽ എത്രത്തോളം സ്വാധീനിക്കുന്നു എന്നതും ഉപരി മതവും വിശ്വാസവും നിയമവും തമ്മിലുള്ള എറ്റുമുട്ടലുമാണ്​ ചിത്രത്തിന്‍റെ ഇതിവൃത്തം. രഞ്ജി പണിക്കർ, രാഹുൽ മാധവ്​, ജയരാജ്​ വാര്യർ, ശാന്തി കൃഷ്ണ, മെറീന മൈക്കിൾ, സാവിത്രി ശ്രീധരൻ എന്നിവരാണ്​ അഭിനേതാക്കൾ. സംവിധായകൻ ശ്രീനാഥ്​ ശിവ, നിർമാതാവ്​ ശ്രീജിത്ത്​​ വർമ, സംഗീത സംവിധായകൻ വിദ്യാധരൻ , തിരക്കഥാകൃത്ത്​ വി.എച്ച്​. ദിരാർ, ജയരാജ്​ വാര്യർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.