വടകര: അഴിയൂർ ആവിക്കരയിൽ തേങ്ങാക്കൂടക്ക് തീ പിടിച്ച് 3000ത്തോളം തേങ്ങ കത്തി നശിച്ചു. കോഴിപുറത്ത് പുരുഷുവിന്റെ ഉടമസ്ഥതയിലുള്ള വീടിനടുത്തു സ്ഥിതിചെയ്യുന്ന തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. വടകര അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. രണ്ട് യൂനിറ്റ് ഏറെ പണി പെട്ടാണ് തീയണച്ചത്. അസി. സ്റ്റേഷൻ ഓഫിസർ കെ. സതീശന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യൂ ഓഫിസർമാരായ ടി. സജീവൻ, വിജിത് കുമാർ, ഫയർ റെസ്ക്യൂ ഓഫിസർമാരായ സി.സി ജ്യോതികുമാർ, കെ.എം ഷിജു, വി.കെ ആദർശ്, വിവേക്, സി.കെ അർജുൻ, പി.എം സുബാഷ്, അനുരാഗ് അശോക് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ചിത്രം അഴിയൂർ ആവിക്കരയിൽ തേങ്ങാക്കൂടയിലെ തീ അഗ്നിരക്ഷാ സേന കെടുത്തുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.