സി.എച്ച് കൾചറൽ സൊസൈറ്റി 30ാം വാർഷികത്തിന് നാളെ തുടക്കം

കാരശ്ശേരി: കൊടിയത്തൂർ സി.എച്ച്. മുഹമ്മദ് കോയ കൾചറൽ സൊസൈറ്റിയുടെ 30ാം വാർഷികാഘോഷം ഞായറാഴ്ച ഉച്ചക്ക്​ രണ്ടരക്ക് ജി.എം.യു.പി സ്കൂളിൽ നടക്കുന്ന വനിത സമ്മേളനത്തോടെ തുടക്കമാവും. സമ്മേളനത്തിൽ വനിത ലീഗ് സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ സറീന ഹസീബ്, മെന്ററും ലൈഫ് കോച്ചുമായ മുഹ്സിന പത്തനാപുരം എന്നിവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്തിനെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.ടി. അബ്ദുറഹ്മാൻ, ട്രഷറർ മായിൻ എറക്കോടൻ, ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇ.എ. നാസർ, കെ.പി. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.