ഓമശ്ശേരിക്കു 29.09 കോടിയുടെ ബജറ്റ്

ഓമശ്ശേരി: 29.09 കോടി രൂപ വരവും 28.27 കോടി രൂപ ചെലവും 82.04 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2022 -23 വർഷ ബജറ്റ് ഓമശ്ശേരിയിൽ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് എം.എം. രാധാമണി അവതരിപ്പിച്ചു. തൊഴിലുറപ്പ്‌ പദ്ധതിക്കായി 5,43,71,086 രൂപയും പെൻഷൻ ഇനത്തിൽ 10,50,00,000 രൂപയും സംയുക്ത പദ്ധതികൾക്കായി 86 ലക്ഷവും വകയിരുത്തി. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം ഉൾപ്പടെയുള്ള ഉൽപാദന മേഖലയിൽ 94,43,000 രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ മേഖലയിൽ 19 ലക്ഷവും ആരോഗ്യ മേഖലയിൽ 26.5 ലക്ഷവും കലാ-സാംസ്‌കാരിക-യുവജന മേഖലയിൽ 4.5 ലക്ഷവും വകയിരുത്തിയിട്ടുണ്ട്‌. ദാരിദ്ര്യ ലഘൂകരണത്തിന്‌ 3,24,97,134 രൂപയും ഭവന നിർമാണത്തിനായി 1,30,61,500 രൂപയും അംഗൻവാടി പോഷകാഹാരത്തിനായി 40 ലക്ഷം രൂപയും വയോജനങ്ങൾക്കായി 20 ലക്ഷം രൂപയും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി 2,00,000 രൂപയും അഗതികൾക്കായി അഞ്ചുലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്‌. ബജറ്റ്‌ യോഗത്തിൽ പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഒ.പി. സുഹറ, മെംബർമാരായ കെ. ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, കെ. കരുണാകരൻ മാസ്റ്റർ, കെ.പി. രജിത, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ, ഫാത്വിമ അബു, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌, പി. ഇബ്രാഹീം ഹാജി, സീനത്ത്‌ തട്ടാഞ്ചേരി, പങ്കജവല്ലി, എം. ഷീല, ഡി. ഉഷദേവി, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.