എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിൽ 22.77 കോടി രൂപയുടെ ബജറ്റ് വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ ബജറ്റ് അവതരിപ്പിച്ചു. പാലിയേറ്റിവ് പ്രവർത്തനം, ഭവനനിർമാണം, റോഡ് വികസനം, കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം, കാർഷികമേഖല എന്നിവക്കാണ് പ്രാധാന്യം നൽകിയത്. കാർഷികമേഖലക്ക് 38,95,000 രൂപയും കുടിവെള്ളത്തിന് 23 ലക്ഷവും ദാരിദ്യലഘൂകരണം, ഭവനനിർമാണം എന്നിവക്ക് രണ്ട് കോടി വീതവും മാലിന്യസംസ്കരണത്തിന് 58 ലക്ഷവും റോഡ് വികസനത്തിന് രണ്ടരക്കോടിയുമാണ് നീക്കിവെച്ചത്. പ്രസിഡൻറ് പി.പി. നസ്റി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റംല മക്കാട്ട് പൊയിൽ,കെ.കെ. ജബ്ബാർ, പ്രിയങ്ക കരൂഞ്ഞിയിൽ, മെംബർമാരായ മംഗലങ്ങാട്ട് മുഹമ്മദ്, സി.എം. ഖാലിദ്, വി.പി. അഷ്റഫ്, ഇന്ദു സനിത്ത്, കെ.കെ. മജീദ്, സാജിദത്ത്, സെക്രട്ടറി മനോജ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.