കോവിഡ് രോഗികളുടെ എണ്ണം 21 ആയി ആയഞ്ചേരി: വില്യാപ്പള്ളി പഞ്ചായത്തിൽ തിങ്കളാഴ്ച മൂന്നുപേർക്കുകൂടി കോവിഡ്-19 പോസിറ്റിവായതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിലെ അരക്കിലോമീറ്റർ ചുറ്റളവിലാണ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നത്. വടകരയിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്നയാൾക്കും ഭാര്യക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കരുതലിൻെറ ഭാഗമായി ഇവിടങ്ങളിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. കൂടുതൽ പേരുടെ സ്രവ പരിശോധന അടുത്ത ദിവസങ്ങളിൽ നടക്കും. ഇരുന്നൂറോളം പേരാണ് ഇപ്പോൾ ക്വാറൻറീൻ നിരീക്ഷണത്തിലുള്ളത്. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻെറ അധ്യക്ഷതയിൽ ചേർന്ന യുവജന സംഘടനകളുടെയും കലാ സാംസ്കാരിക പ്രതിനിധികളുടെയും യോഗത്തിൽ കോവിഡ് സന്നദ്ധപ്രവർത്തനത്തിന് നിരവധി പേർ തയാറായിട്ടുണ്ട്. ആർ.ആർ.ടി വളൻറിയർമാർക്കു പുറമെ ക്വാറൻറീൻ നിരീക്ഷണത്തിനും ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററുകളിലേക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.