കുറ്റ്യാടി: 2001ൽ 52 പേരുടെ മരണത്തിനിടയാക്കിയ കടലുണ്ടി ട്രെയിൻ അപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ചെറിയകുമ്പളത്തെ പുഞ്ചങ്കണ്ടി ബഷീർ (56) ദുരന്തത്തിന്റെ 21ാം വാർഷികത്തിൽ വിടവാങ്ങി. ജൂൺ 22ന് വൈകീട്ട് അഞ്ചരക്ക് മംഗലാപുരം-ചെന്നൈ എക്സ്പ്രസ് (മദ്രാസ് മെയിൽ) കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞ ബോഗിയിൽ ബഷീറും സുഹൃത്ത് കുറ്റ്യാടി തെരുവത്ത് ഹമീദും ഉണ്ടായിരുന്നു. ഹമീദ് മരിച്ചു. അപകടം നടക്കുമ്പോൾ ഹമീദ്ക്ക താഴെ സീറ്റിലും ബഷീർ ബർത്തിലുമായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ബഷീറിന്റെ മരണം. മദ്രാസിലെ ഒരു ധനകാര്യ സ്ഥാപനത്തിൽനിന്ന് തന്റെ ലോറിക്കെടുത്ത വായ്പ അടച്ചുതീർക്കാൻ ബഷീർ, ഹമീദിനെയും കൂട്ടി പോകുമ്പോഴായിരുന്നു ട്രെയിൻ അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.