'ലാസ്റ്റ് ഫ്ലെയിം 2' ചിത്ര പ്രദർശനം ഇന്നുതുടങ്ങും

കോഴിക്കോട്: വിരമിച്ച ക്യാപ്റ്റൻ പി.കെ. ജയവർധനൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം ലളിതകല അക്കാദമി ആർട്ട്‌ ഗാലറിയിൽ ശനിയാഴ്ച​ തുടങ്ങും. 'ലാസ്റ്റ് ഫ്ലെയിം 2' എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദർശനം രാവിലെ 11ന്​ കേണൽ വി.പി. സുരേശൻ ഉദ്ഘാടനം ചെയ്യും. 42ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടാവുക. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചിത്ര പ്രദർശനം 16ന് അവസാനിക്കും. വാർത്തസമ്മേളനത്തിൽ പി.കെ. ജയവർധനൻ, തൻസീം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.