നമ്പർ 18ലെ ഡി.ജെ പാർട്ടിക്ക്​ അനുമതി നൽകിയിട്ടില്ലെന്ന്​ പൊലീസും എക്​സൈസും​

-നിയമലംഘനം തുടരുമ്പോഴും അധികൃതർ നിസ്സംഗതയിൽ ഫോർട്ട്​കൊച്ചി: വിവാദങ്ങൾ വിട്ടൊഴിയാതെ ഫോർട്ട്​കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ. കഴിഞ്ഞ ദിവസം ഡി.ജെ പാർട്ടിയിൽ പ​ങ്കെടുക്കാനെത്തിയ യുവാക്കളെ മർദിച്ചതാണ്​ ഒടുവിലത്തെ സംഭവം. എന്നാൽ, ഡി.ജെ പാർട്ടി നടത്താൻ ഹോട്ടലിന്​ പൊലീസ് അനുമതി നൽകിയിട്ടില്ലെന്ന് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു. ടൂറിസം മേഖലയായതിനാൽ രാത്രി 12വരെ​ മദ്യം വിതരണം ആകാം. രാത്രി പത്തിനുശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഹോട്ടലിൽ ഡി.ജെ പാർട്ടിക്ക് അനുവാദം ചോദിച്ചിരുന്നുവെന്നും എന്നാൽ, അനുവദിക്കാനാകില്ലെന്ന് പറഞ്ഞതായി കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജും വ്യക്​തമാക്കി. ഇത്തരത്തിൽ നിയമലംഘനം തുടരുമ്പോഴും അധികൃതർ നിസ്സംഗത പുലർത്തുകയാണ്. ഹോട്ടൽ, ഫോർട്ട്​കൊച്ചി പൊലീസ് സ്റ്റേഷന്​ സമീപം റോഡിന് എതിർവശത്തായിട്ടും ​ഇതാണ്​ സ്ഥിതി​. മോഡലുകളുടെ അപകട മരണത്തെ തുടർന്ന് ഹോട്ടലിലെ ഡി.ജെ പാർട്ടി വിവാദത്തിലായിരുന്നു. പിന്നീട് സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പിയ കാരണത്താൽ ഹോട്ടലിന്റെ ബാർ ലൈസൻസ് എക്സൈസ് താൽക്കാലികമായി റദ്ദാക്കി. ഇത്​ പുനഃസ്ഥാപിച്ച്​ മൂന്ന് മാസം പിന്നിടുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ സംഭവം. ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാക്കളെ ഹോട്ടലുടമ റോയി വയലാറ്റും ജീവനക്കാരും ക്രൂരമായി മർദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് റോയി വയലാറ്റിനെയും മൂന്ന് ഹോട്ടൽ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്​. നേരത്തേ, ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റോയി വയലാറ്റ്, സുഹൃത്തുക്കളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.