കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളി യൂനിയനുകളുമായി ആഗസ്റ്റ് 17ന് ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ ചർച്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ ഗതാഗത വകുപ്പ് അദാലത് 'വാഹനീയം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡീസൽ വില വർധനയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 84 രൂപയുണ്ടായിരുന്ന ഡീസൽ ബൾക്ക് പർച്ചേസിന് കേന്ദ്ര സർക്കാർ ഒറ്റയടിക്കാണ് 136 രൂപയായി ഉയർത്തിയത്. കോടികളുടെ അധികബാധ്യതയാണ് ഇതിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടായതെന്ന് മന്ത്രി പറഞ്ഞു. 'ഗ്രാമവണ്ടി' എന്ന ആശയം കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറക്കാൻ സഹായിക്കുമെന്നും ആന്റണി രാജു പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. മുനീർ, പി.ടി.എ. റഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.