കോഴിക്കോട്: മഴ കനത്ത സാഹചര്യത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 15 ക്യാമ്പുകൾ ആരംഭിച്ചു. 196 കുടുംബങ്ങളിലെ 606 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും ഇതിലുണ്ട്. 85 മുതിർന്ന പൗരന്മാരും രണ്ട് ഗർഭിണികളും ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളാണുള്ളത്. കച്ചേരിക്കുന്ന് അംഗൻവാടിയിലെ ക്യാമ്പിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുണ്ട്. കുമാരനല്ലൂർ വില്ലേജിലെ ലോലയിൽ അംഗൻവാടിയിലെ ക്യാമ്പിൽ മൂന്ന് അംഗങ്ങൾ ഉള്ള ഒരു കുടുംബമാണ് താമസിക്കുന്നത്. കൊയിലാണ്ടി താലൂക്കിൽ നിലവിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലെ 51 കുടുംബങ്ങളിൽ നിന്നുള്ള 178 പേരാണ് ഇവിടെയുള്ളത്. ഇതിൽ 61 പുരുഷന്മാരും 72 സ്ത്രീകളും 45 കുട്ടികളും ഉൾപ്പെടും. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളിലായി 143 കുടുംബങ്ങളാണുള്ളത്. 79 കുട്ടികൾ ഉൾപ്പെടെ 417 പേരാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 160 പുരുഷന്മാരും 178 സ്ത്രീകളും ഉൾപ്പെടും. താമരശ്ശേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളിൽ നിന്നുള്ള 42 പേരാണുള്ളത്. 12 പുരുഷന്മാർ, 16 സ്ത്രീകൾ, 14 കുട്ടികൾ എന്നിവർ ക്യാമ്പിലുണ്ട്. 11 വരെ കാറ്റും മഴയും കനക്കും കോഴിക്കോട്: ജില്ലയിൽ ഇന്ന് പരക്കെ മഴ പെയ്തു. കോഴിക്കോട് 13.5 മില്ലിമീറ്റർ, കുന്ദമംഗലം എട്ടു മില്ലിമീറ്റർ, ഉറുമി 31.5 മില്ലിമീറ്റർ, വടകര എട്ടു മില്ലിമീറ്റർ എന്നിങ്ങനെയായിരുന്നു മഴ ലഭിച്ചത്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ആഗസ്റ്റ് പതിനൊന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ല ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.