പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലും ഐ.സി.യുവിലുമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾെപ്പടെയായി 144 പേർ ചികിത്സയിലുള്ളതായി അധികൃതർ അറിയിച്ചു. ഇതിൽ 134 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും 10 പേർ ആശുപത്രിക്ക് കീഴിലുള്ള കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലുമാണുള്ളത്. ആകെയുള്ള 144 പേരിൽ 118 പേർ കോവിഡ് പോസിറ്റിവാണ്. ഇതിൽ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. പോസിറ്റിവ് രോഗികളിൽ എട്ടുപേർ ഐ.സി.യുവിലും ഏറക്കുറേ പൂർണമായും കോവിഡ് രോഗമുക്തിനേടി അവസാന സ്രവ പരിശോധന ഫലം കാത്തുനിൽക്കുന്നവർ ഉൾപ്പടെ ഒമ്പതുപേർ പ്രാഥമിക ചികിത്സ കേന്ദ്രത്തിലും ശേഷിക്കുന്നവർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐസൊലേഷൻ വാർഡുകളിലുമാണ്. കോവിഡ് സംശയിക്കുന്ന വിഭാഗത്തിൽ ചികിത്സയിലുള്ളവരും എന്നാൽ, കോവിഡേതര അസുഖങ്ങളാൽ നിലവിൽ ഗുരുതരാവസ്ഥയിലുള്ളവരുമായ ഏഴുപേർ പ്രത്യേക ഐ.സി.യുവിൽ ചികിത്സയിലുണ്ട്. 12 പോസിറ്റിവ് രോഗികളെയാണ് പരിയാരത്ത് പുതുതായി പ്രവേശിപ്പിച്ചിട്ടുള്ളതെന്നും 24 മണിക്കൂറിനിടെ നടന്ന പരിശോധനയിൽ ആരോഗ്യപ്രവർത്തകർക്കാർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.