കോഴിക്കോട്: കേരള മദ്യനിരോധന സമിതിയുടെ 44ാം സംസ്ഥാന സമ്മേളനം മേയ് 14ന് ഗാന്ധിഗൃഹത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം രാവിലെ 9.30ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കി വൈകീട്ട് നാലോടെ സമ്മേളനം സമാപിക്കും. സർക്കാറിന്‍റെ മദ്യനയത്തിനെതിരായുള്ള കർമപദ്ധതികൾക്ക് സമ്മേളനത്തിൽ രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മദ്യവിരുദ്ധരംഗത്ത് പ്രവർത്തിക്കുന്ന കെ.സി.ബി.സി മദ്യവിരുദ്ധ സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോളിന് സമ്മേളനത്തിൽ പ്രഫ. എം.പി. മന്മഥൻ സ്മാരക പുരസ്കാരം നൽകും. സ്വാതന്ത്ര്യ സമര പോരാളിയും ഗാന്ധിയനുമായ തായാട്ട് ബാലൻ, കോഴിക്കോട് സർവകലാശാല ഗാന്ധി ചെയർ വിസിറ്റിങ് പ്രഫ. ഡോ. ആർസു, സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു എന്നിവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ, വിവിധ മേഖലകളിലെ സേവനങ്ങൾക്ക് അന്താരാഷ്ട്ര അവാർഡ് ജേതാവായ ആർട്ടിസ്റ്റ് ശശികലയെ അനുമോദിക്കും. മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്‍റ് സിദ്ദിക് മൗലവി, പ്രഫ. ടി.എം. രവീന്ദ്രൻ, ഇ.എ. ജോസഫ്, ഏട്ടൻ ശുകപുരം, പ്രഫ. ഒ.ജെ. ചിന്നമ്മ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.