കോഴിേക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച സ്ഥാനാർഥികളുടെ ചെലവ് കണക്ക് നിർദിഷ്ട എൻ. 30 ഫോറത്തില്‍ തയാറാക്കി ഒറിജിനല്‍ ബില്‍/വൗച്ചറുകള്‍ സഹിതം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ല പഞ്ചായത്ത് സെക്രട്ടറിയും ജില്ല പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോർപറേഷന്‍ സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ല കലക്ടറുമാണ് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍. തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ നിർണയിക്കപ്പെട്ട സമയപരിധിക്കുള്ളിലും രീതിയിലും ബോധിപ്പിക്കുന്നതില്‍ വീഴ്ചവരുത്തിയാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.