വേളത്ത്​ 135 ലക്ഷം രൂപയുടെ നെൽകൃഷി വികസന പദ്ധതി

കുറ്റ്യാടി: ജില്ല പഞ്ചായത്ത്​ കെ.എൽ.ഡി.സി മുഖേന വേളം പഞ്ചായത്തത് നടപ്പാക്കുന്ന നെൽകൃഷി വികസന പദ്ധതികൾ പരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നാരായണിതോട്​, തുലാറ്റുംനട എന്നിവിടങ്ങളിൽ തോടിന്​ തടയണ നിർമിക്കും. ഇതിൽ തുലാറ്റുംതോടിന്റെ വി.സി.ബി ഏതാണ്ട്​ പൂർത്തിയാവുന്നു. നാരായണി തോടിന്റെ തടയണയുടെ എസ്റ്റിമേറ്റായി. തടയണകൾ പൂത്തിയാവുന്നതോടെ 200​ ഏക്കർ സ്ഥലത്ത്​ നെൽകൃഷി വികസനം സാധ്യമാകും. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാവും. പദ്ധതി പ്രദേശം ​കെ.എൽ.ഡി.സി ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത്​ അംഗങ്ങളും സന്ദർശിച്ചു. ഫോട്ടോ (ഇ-മെയിലഇം അയക്കും) : നെൽകൃഷി വികസന പദ്ധതി നടപ്പാക്കുന്ന പാടശേഖരങ്ങൾ കെ.എൽ.ഡി.സി ഉദ്യോഗസ്ഥരും പഞ്ചായത്ത്​ അംഗങ്ങളം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.