തെരുവിൽ കഴിഞ്ഞ 12 പേർക്ക് തുണയായി ലീഗൽ സർവിസസ് അതോറിറ്റി

കോഴിക്കോട്: നഗരപ്രദേശത്ത് ആരോരുമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന 12 പേരെ ഉദയം ഹോമിൽ അഭയം നൽകി ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി. തെരുവോരങ്ങളിൽ കഴിയുന്ന അശരണരെ സഹായിക്കാൻ വിവിധ ഗവ. ഡിപ്പാർട്ട്മൻെറുകളുടെ സഹായത്തോടെ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയാണ് 'അശരണർക്ക് ഒപ്പമുണ്ട് എപ്പോഴും'. വിവിധ ഇടങ്ങളിൽനിന്നായി കോഴിക്കോട് നഗരത്തിൽ എത്തി തെരുവിൽ കഴിഞ്ഞിരുന്ന 12 പേരെയാണ് ഉദയം ഹോമിൽ എത്തിച്ചത്. പാര ലീഗൽ വളണ്ടിയർമാരായ പ്രേമൻ പറന്നാട്ടിൽ, സലീം വട്ടക്കിണർ, മുനീർ മാത്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഇവരെ ഏറ്റെടുത്തത്. മെഡിക്കൽ കോളജിൽ പ്രാഥമിക വൈദ്യപരിശോധനകൾക്കും കോവിഡ്​ ടെസ്റ്റിനും ശേഷം ഇവരെ ചേവായൂരിലെ ഉദയം ഹോമിൽ എത്തിച്ചു. ഇത്തരത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് തുണയായി ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി ഉണ്ടാവുമെന്ന് സെക്രട്ടറി സബ് ജഡ്ജ് എം.പി. ഷൈജൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.