കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 1062 പോസിറ്റിവ് കേസുകള്‍ കൂടി.വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റിവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ പോസിറ്റിവ് ആയി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1033 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6455 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.സി.ടികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 410 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച് 8926 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍: കോര്‍പറേഷന്‍ - 385,അരിക്കുളം 17, അത്തോളി 17, ബാലുശ്ശേരി 13, ചങ്ങരോത്ത് 14, ചാത്തമംഗലം 5, ചേളന്നൂര്‍ 15, ചേമഞ്ചേരി 8, ഫറോക്ക് 10, കടലുണ്ടി 17, കക്കോടി 11, കാക്കൂര്‍ 11, കാരശ്ശേരി 20,കാവിലുംപാറ 6, കൊടുവള്ളി 7, കൊയിലാണ്ടി 46, കൂരാച്ചുണ്ട് 9, കുന്ദമംഗലം 22, കുന്നുമ്മല്‍ 8, കുരുവട്ടൂര്‍ 36, മടവൂര്‍ 16, മണിയൂര്‍ 9, മേപ്പയ്യൂര്‍ 6, മൂടാടി 13, മുക്കം 8, നടുവണ്ണൂര്‍ 25, നന്മണ്ട 18, ഒളവണ്ണ 24, പയ്യോളി 18, പെരുമണ്ണ 30, പുതുപ്പാടി 7, രാമനാട്ടുകര 6,താമരശ്ശേരി 5, തിക്കോടി 14, തിരുവള്ളൂര്‍ 17, തിരുവമ്പാടി 5, തുറയൂര്‍ 5, ഉള്ളിയേരി 19, വടകര 12, വേളം 6, വില്യാപ്പള്ളി 11.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.