കേളപ്പജി ഉപ്പുസത്യഗ്രഹസ്മൃതി യാത്ര 10ന്​ തുടങ്ങും

കോഴിക്കോട്​: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കേളപ്പജിയുടെ ഉപ്പുസത്യഗ്രഹത്തെ സ്മരിച്ചുകൊണ്ട്​ കേളപ്പജി ഉപ്പുസത്യഗ്രഹസ്മൃതി യാത്ര സംഘടിപ്പിക്കുമെന്ന്​ അമൃത മഹോത്സവം സംഘാടക സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 10ന്​ വൈകീട്ട്​ നാലിന്​ മുതലക്കുളത്ത്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ യാത്ര ഉദ്​ഘാടനം ചെയ്യും. ഏപ്രിൽ 11,12 തീയതികളിൽ കോഴിക്കോട്​, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി ​കേന്ദ്രങ്ങളിലൂടെ ജ്യോതി പ്രയാണം ചെയ്യും.12 ന്​ വൈകീട്ട്​ 5.30ന്​ കോന്നാട്​ കെ.പി. കേശവമേനാൻ ശവകുടീരത്തിൽ സ്വാതന്ത്ര്യ സ്മൃതി ജ്യോതി സംഗമം നടക്കും. കെ.കേളപ്പന്‍റെ അർധകായ പ്രതിമയും വഹിച്ച്​, കേരളത്തെ വീണ്ടെടുക്കാൻ കേളപ്പജിയി​ലേക്ക്​ മടങ്ങുക എന്ന മുദ്രാവാക്യവുമായി 13ന്​ രാവിലെ 8.30ന്​ തളി ക്ഷേ​ത്ര പരിസരത്തു നിന്ന്​ ആരംഭിക്കുന്ന യാത്ര 142കിലോമീറ്റർ പിന്നിട്ട്​ 23ന്​ വൈകീട്ട്​ നാലിന്​ പയ്യന്നൂർ ഗാന്ധി മൈതാനത്ത്​ സമാപിക്കും. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച 32 പ്രതിഭകളാണ്​ യാത്രയുടെ സ്ഥിരാംഗങ്ങൾ. വിഷുദിനത്തിൽ കേളപ്പജിയുടെ ഒതയോത്ത്​ തറവാട്ടിൽ വിപുലമായ വിഷുസദ്യയൊരുക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. കേളപ്പൻ കോഴിക്കോട്​ നിന്ന്​ പയ്യന്നൂരിലേക്ക്​ നയിച്ച ഉപ്പുസത്യഗ്രഹം സ്വാതന്ത്ര്യ സമരത്തിന്​ കേരളം നൽകിയ മികച്ച സംഭാവനയായിരുന്നു. എന്നാൽ കേളപ്പജിയെ സമൂഹം മറക്കുകയാണ്​ അദ്ദേഹത്തെ ഓർമിക്കുന്നതിനു വേണ്ടിയാണ്​ ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സംഘടിപ്പിക്കുന്നതെന്ന്​ സംഘാടകർ അറിയിച്ചു. കേളപ്പജി ട്രസ്റ്റ്​, ഗാന്ധിപീസ്​ ഫൗണ്ടേഷൻ, സർവോദയ സംഘം എന്നിവയും യാത്രയിൽ സഹകരിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. പ്രഭാകരൻ പലേരി, ഇ.സി. അനന്തകൃഷ്ണൻ, ടി. വിജയൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.