പേരാമ്പ്ര: ബീഫിന്റെ പേരിൽ അക്രമം നടന്ന സംഭവത്തിൽ ബി.ജെ.പി പേരാമ്പ്ര മണ്ഡലം സമിതി പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംഭവത്തിൽ ഉള്ളതായി ബി.ജെ.പി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറിൽ രണ്ടാം പ്രതിയായത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. സ്വന്തം പാർട്ടി പ്രവർത്തകർകൂടി ഉൾപ്പെട്ട സംഭവത്തെ ധ്രുവീകരണ രാഷ്ട്രീയത്തിനായി സി.പി.എമ്മും കോൺഗ്രസും ഉപയോഗിക്കുകയാണ്. സി.പി.എം, കോൺഗ്രസ് സമ്മർദത്തിന് വഴങ്ങി ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. യഥാർഥ സംഭവം അറിയാൻ കടയിലെ സി.സി.ടി.വി ദൃശ്യം പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു. പൊതുയോഗം എം. മോഹനൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. സുരേഷ് കണ്ടോത്ത്, കെ.എം. സുധാകരൻ, തറമൽ രാഗേഷ്, കെ. പ്രദീപൻ, കെ. രാഘവൻ, എം. പ്രകാശൻ, ബാബു പുതുപറമ്പിൽ എന്നിവർ സംസാരിച്ചു. Photo: ബി.ജെ.പി പ്രകടനം സാധനം വാങ്ങാൻ പോയ സുഹൃത്തുക്കളായ ചെറുപ്പക്കാരിൽ വിവിധ പാർട്ടിക്കാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.