താമരശ്ശേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

താമരശ്ശേരി: സംസ്ഥാനപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി കോടതിക്കു സമീപമാണ് ടിപ്പർ ലോറിയും സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി സമീപത്തുണ്ടായിരുന്ന പിക്​അപ്​ വാനിനെയും ഇടിച്ചു. കൊയിലാണ്ടിയിൽനിന്നു താമരശ്ശേരിയിലേക്കു വരുകയായിരുന്ന ഐശ്വര്യ ബസ് ലോറികൾക്കിടയിലേക്കു കയറിയാണ് അപകടം. പിക്​അപ്​ ഡ്രൈവർ മൂന്നാംതോട് സ്വദേശി ഗംഗാധരൻ (70), ബസ് യാത്രക്കാരായ കൽപറ്റ സ്വദേശിനി ശരീഫ (35), ഫാത്തിമ (8), പുതുപ്പാടി സ്വദേശി അബ്ദുറഹ്​മാൻ (38), മൊയ്തീൻകോയ (44) എന്നിവരെയാണ് പരിക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.