കോഴിക്കോട്: എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായനശാല കുട്ടികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സൗജന്യ അവധിക്കാല ക്യാമ്പായ വേനൽ കനവുകൾ പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി ഉദ്‌ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി. കുഞ്ഞൻ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്‍റ് സി. സുരേന്ദ്രൻ, സെക്രട്ടറി കെ. ശൈലേഷ്, ബാലവേദി കൺവീനർ വി.സി. മുഹമ്മദ് അലി, എൻ. ദിനേശൻ, എൻ. നേഹ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.