കോഴിക്കോട്ട് പുതിയ ഫുട്ബാൾ അക്കാദമി; അര്‍ജന്‍റീനിയന്‍ പരിശീലകര്‍

കോഴിക്കോട്: അന്താരാഷ്ട്രനിലവാരവമുള്ള ഫുട്‌ബാൾ താരങ്ങളെ വാർത്തെടുക്കാൻ കോഴിക്കോട്ട്​ ഫുട്‌ബാള്‍ അക്കാദമി വരുന്നു. മലബാർ ‍സ്പോർട്സ് ആൻഡ്​ റിക്രിയേഷൻ ‍ഫൗണ്ടേഷൻ (എം.എസ്.ആർ.എഫ്) എന്ന പേരിൽ സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറഡോണ ഉൾപ്പെടെ നിരവധി ലോകോത്തര താരങ്ങളെ വാർത്തെടുത്ത ഫുട്‌ബാൾ അക്കാദമിയായ അർജന്‍റീനോസ് ജൂനിയേഴ്‌സുമായി കൈകോർത്താണ് എം.എസ്.ആർ.എഫ് പ്രവർത്തിക്കുക. കോച്ചുകൾക്കും കളിക്കാർക്കും അർജന്‍റീനോസ് ജൂണിയേഴ്‌സ് പരിശീലനം നല്കുന്നതിനായി അവരുടെ രണ്ട് കൺസൽട്ടന്‍റ്​ കോച്ചുകളുടെ സേവനം ലഭ്യമാക്കുന്നതുസംബന്ധിച്ച കരാർ മേയ്​ 10ന് ഉച്ച 12ന്​ മലബാർ പാലസിൽ നടക്കുന്ന ചടങ്ങിൽ ഒപ്പുവെക്കും. ഫുട്‌ബാൾ അക്കാദമിയുടെയും ക്ലബിന്റെയും പേര് പ്രഖ്യാപിക്കലും ടീമിന്‍റെ ലോഗോ പ്രകാശനവും ക്ലബിന്‍റെ വെബ്‌സൈറ്റ് ലോഞ്ചിങ്ങും അന്ന്​ നടക്കും. 2031ലെ അണ്ടർ 20 ലോകകപ്പ് 2034ലെ ലോകകപ്പ് ഫുട്ബാൾ എന്നിവയുടെ അവസാന റൗണ്ടുകളിൽ ‍ഇന്ത്യൻ ടീമിന്റെ സാന്നിധ്യമാണ് ലക്ഷ്യം. വാർത്തസമ്മേളനത്തിൽ ചെയർമാൻ ബി. വിജയൻ, സി.ഇ.ഒ സജീവ് ബാബു കുറുപ്പ്, ഡയറക്ടർ ഡോ. മനോജ് കാളൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.