ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂൾ 85ാം വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്കൂൾ പ്രധാനാധ്യാപകനുമായ ടി.പി. പ്രകാശൻ മാസ്റ്റർക്കുള്ള യാത്രയയപ്പും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. പി.ഡബ്ല്യു.ഡി ബിൽഡിങ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. കെ. ബിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.എച്ച്. സനൂപ് അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു. പുതുതായി വാങ്ങിയ സ്ഥലത്തിന്റെ രേഖ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.എം. വിമല, വടകര ഡി.ഇ.ഒ സി.​കെ. വാസുവിന് കൈമാറി. ജില്ല പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ ഉന്നത വിജയികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.​ പ്രവിത, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സജീവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ബിജു, ശ്രീഷ ഗണേഷ്, എ. ബാലകൃഷ്ണൻ, എ.കെ. ഉമ്മർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം. കുഞ്ഞമ്മത്, പി.കെ. മൊയ്തീൻ, ആർ. ശശി, എൻ. കെ. വത്സൻ, പി. കെ.എം. ബാലകൃഷ്ണൻ, ഷബീർ അഹമ്മദ്, എൻ.പി. അശോകൻ, വിദ്യാർഥി പ്രതിനിധി കെ. അനുനന്ദ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.കെ. പ്രേമൻ നന്ദിയും പറഞ്ഞു. Photo: ചെറുവണ്ണൂർ ഗവ. ഹൈസ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.