ജോ ജോസഫ്​ കണ്ടാൽ കെട്ടിപ്പടിച്ച്​ ഉമ്മതരുന്നവനെന്ന്​ പി.സി. ജോർജ്​

കോഴിക്കോട്​: തൃക്കാക്കരയിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി ഡോ. ജോ ജോസഫ്​ തന്‍റെ സ്വന്തം ആളെന്ന്​ കേരള ജനപക്ഷം പാർട്ടി നേതാവ്​ പി.സി. ജോർജ്​. നമ്മുടെ അടുത്ത സുഹൃത്താണ്​. കണ്ടാൽ ഓടിവന്ന്​ കെട്ടിപ്പിടിച്ച്​ ഉമ്മ തരുന്ന നല്ല ചെറുപ്പക്കാരനാണ്​ ജോ ജോസഫെന്ന്​ പി.സി. ജോർജ്​ പറഞ്ഞു. താൻ തൃക്കാക്കരയിൽ സ്ഥാനാർഥിയാകില്ല. ഹിന്ദുമത സമ്മേളനത്തിൽ ചില ആശയങ്ങൾ മുന്നോട്ടുവെച്ച്​ പോരാട്ടത്തിനിറങ്ങിയതാണ്​. അതിനിടെ സ്ഥാനാർഥിയാകാനില്ല. വി.ഡി. സതീശന്‍റെ സ്ഥാനാർഥിയായതാണ്​ ഉമ തോമസിന്‍റെ കഷ്ടകാലം. ഏറ്റവും മര്യാദകെട്ട ക്രിസ്​ത്യൻ വിരോധിയാണ്​ സതീശൻ. താന്തോന്നിയും അഹങ്കാരിയുമാണ്​ സതീശൻ. ബി.ജെ.പി സ്ഥാനാർഥി ആരാണെന്ന്​ തനിക്കറിയില്ല. ബി.ജെ.പിക്ക്​ തൃക്കാക്കരയിൽ ശക്തിയില്ലെന്നും പി.സി. ജോർജ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.