മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരിച്ചു

കാസർകോട്: മത്സ്യബന്ധനത്തിനിടെ തൈക്കടപ്പുറം സ്വദേശി കടലിൽ വീണ് മരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി തൈക്കടപ്പുറം സ്റ്റോർ ജങ്​ഷനടുത്ത് താമസിക്കുന്ന പി.എ. ഗണേശനാണ് (50) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ തൈക്കടപ്പുറം ബോട്ടുജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളത്തിൽനിന്ന് വല കടലിലേക്ക് ഇറക്കുമ്പോൾ വലയിലെ റോപ് കാലിൽ കുടുങ്ങി കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുള്ളവർ തോണിയിലേക്ക് എടുത്തു കയറ്റുകയും, കരയിലെത്തിച്ച് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുതോണി സംഘടന പ്രസിഡന്‍റാണ്. ഭാര്യ: സുനിത. മക്കൾ: സംഗീത്, സ്വാഗത്, സൂര്യ. മരുമകൾ: അഞ്ജുഷ. സഹോദരങ്ങൾ: രാജൻ, രഞ്ജിനി, പരേതരായ മോഹനൻ, പ്രകാശൻ, വത്സല. സംസ്കാരം ശനിയാഴ്ച രാവിലെ മരക്കാപ്പ് കടപ്പുറം സമുദായ ശ്മശാനത്തിൽ നടക്കും. ganeshan -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.