കെ.എസ്​.ആർ.ടി.സി സമരത്തിനൊപ്പം മെമുവിന്‍റെ വെട്ടും; വീർപ്പുമുട്ടി കണ്ണൂർ-കോയമ്പത്തൂർ ​ട്രെയിനിലെ യാത്ര

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി സമരത്തിനിടയിൽ യാത്രക്കാർക്ക്​ ഇരട്ട ദുരിതമായി കണ്ണൂർ-കോയമ്പത്തൂർ ​മെമു ട്രെയിൻ. നിലവിലുള്ള കോച്ചുകൾ വെട്ടിക്കുറച്ചാണ്​ മെമു വെള്ളിയാഴ്ച ഓടിയത്​. നേരത്തെയുണ്ടായിരുന്ന പാസഞ്ചർ ട്രെയിനിന്​ പകരമായി മേയ്​ ഒന്നു മുതൽ ആരംഭിച്ച മെമു സർവിസാണ്​ ഫലത്തിൽ യാത്രക്കാർക്ക്​ ഉള്ള സൗകര്യവും നഷ്​ടമാക്കിയിരിക്കുന്നത്​. പാസഞ്ചറിന്​ 16 കോച്ചുണ്ടായിരുന്നിടത്ത്​ മെമു പല ദിവസങ്ങളിലും കോച്ച്​ വെട്ടിക്കുറച്ചാണ്​ സർവിസ്​ നടത്തുന്നത്​. വെള്ളിയാഴ്​ച എട്ട്​ കോച്ചുമായാണ്​ മെമു ഓടിയത്​. തൊഴിലാളിസമരം മൂലം കെ.എസ്​.ആർ.ടി.സി സർവിസുകൾ ഇല്ലാത്തതിനാൽ യാത്രക്കാരുടെ എണ്ണവും കൂടുതലായിരുന്നു. നിൽക്കാനോ ഇരിക്കാനോ സ്ഥലമില്ലാതെ യാത്രക്കാർ അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. പാസഞ്ചറിലെ സൗകര്യങ്ങൾ മെമുവിലില്ല. പാസഞ്ചറിലെപ്പോലെ ആളെ കുത്തിനിറച്ച്​ പോകാൻ മെമുവിനാവില്ല. 12 കോച്ചാണ്​ കണ്ണൂർ-കോയമ്പത്തൂർ മെമുവിനുള്ളത്​. അതുതന്നെ പോര എന്ന യാത്രക്കാരുടെ പരാതിക്കിടെയാണ്​ വീണ്ടും വെട്ട്​. എല്ലാ സ്​റ്റേഷനിലും സ്​റ്റോപ്പുള്ളതിനാൽ യാത്രക്കാർ ഇടിച്ചുകയറുകയാണ്​. പഴയ പാസഞ്ചർ തന്നെ മതി എന്നാണ്​ യാത്രക്കാർ പറയുന്നത്​. മെമുവിനാണെങ്കിൽ എക്സ്​പ്രസിന്‍റെ ടിക്കറ്റ്​ നിരക്കുമാണ്​. കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച ട്രെയിനുകൾ പുനരാരംഭിച്ചപ്പോൾ പാസഞ്ചറുകൾ തിരിച്ചെത്തിയില്ല. സാധാരണക്കാരായ നിത്യയാത്രക്കാരെയാണ്​ ഇത്​ വെട്ടിലാക്കിയത്​. memu വെള്ളിയാഴ്ച കണ്ണൂർ-കോയമ്പത്തൂർ മെമു ട്രെയിനിലെ തിരക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.