കൂടത്തായ്​ കേസിൽ ജൂൺ രണ്ടിന് വാദം കേൾക്കും

കോഴിക്കോട്​: കൂടത്തായ് കൂട്ടക്കൊല കേസിൽ കുറ്റപത്രം വായിച്ച്​ കേൾപിക്കുന്നതിന്​ മുന്നോടിയായുള്ള വാദം കേൾക്കൽ പ്രിൻസിപ്പൽ ജില്ല സെഷൻസ്​ കോടതി ജൂൺ രണ്ടിന്​ മാറ്റി. 2020 ആഗസ്റ്റിലാണ്​ വിചാരണ നടപടികൾ തുടങ്ങിയത്​. വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ചുവെന്ന കേസിൽ​ ഹൈകോടതി പ്രതിസ്​ഥാനത്തുനിന്ന്​ ഒഴിവാക്കിയ നോട്ടറി അഭിഭാഷകൻ സി. വിജയകുമാറിന്​ കോടതി വിടുതൽ നൽകിയിരുന്നു. കൂട്ടക്കൊലക്കേസിൽ നാലാളുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫോറൻസിക്​ പരിശോധനക്ക്​ അയക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയും കോടതി അംഗീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.