റീത ശ്രീധരൻപിള്ളയുടെ ചിത്രപ്രദർശനവും പുസ്തകപ്രകാശനവും

കോഴിക്കോട്: വിജിൽ ഹ്യൂമൻറൈറ്റ്സ് ആഭിമുഖ്യത്തിൽ കോഴിക്കോട് ബാറിലെ അഭിഭാഷക റീത ശ്രീധരൻപിള്ള വരച്ച ചിത്രങ്ങളുടെ പ്രദർശനവും വർണപ്പൊട്ടുകൾ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ശനിയാഴ്ച രാവിലെ 11ന്​ കെ.പി. കേശവമേനോൻ ഹാളിൽ നടക്കും. കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക് പുസ്‌തക പ്രകാശനം നടത്തും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്​ഘാടനം നിർവഹിക്കും. കെ.പി. സുധീര, കെ. ബൈജുനാഥ്‌ തുടങ്ങിയവർ പ​ങ്കെടുക്കുമെന്ന്​ സംഘാടകർ അറിയിച്ചു. അഡ്വ. ജോസഫ് തോമസ്, ടി.എച്ച്​. വത്സരാജ്​, കെ. മോഹൻദാസ്, പി. വേലായുധൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.